പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസ്: ചെയര്മാന് എം.ആര്. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Nov 10, 2026, 08:18 IST
ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസില്‍ ചെയര്മാന് എം.ആര്. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ചിരുന്ന ബൈജുവിനോട് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്നാണ് അന്വേഷണസംഘം വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്.
ഇതേത്തുടര്‍ന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കര്‍ശന നോട്ടീസ് നല്കി. ഇത് മൂന്നാം തവണയാണ് ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നല്‍കുന്നത്.
.jpg)

