പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍
Updated: Oct 27, 2026, 10:12 IST
പിഎസ്‌സി സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷാക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ഹരിയെ ക്രൈം ബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്തിരുന്നു
തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാക്രമക്കേടില്‍ പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയെയാണ്.
പിഎസ്‌സി സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷാക്രമക്കേടില്‍ അഡിഷണല്‍ സെക്രട്ടറി ഹരിയെ ക്രൈം ബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാക്രമക്കേട് കേസില്‍ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പിഎസ്‌സിയിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് എസ്‌ഐടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച് ഇതിനകം 177 പരാതികള്‍ എസ്ഐടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരുകേസ് മാത്രമാണ് എസ്ഐടി രജിസ്റ്റര്‍ ചെയ്തത്. മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനാണ് എസ്ഐടിയുടെ നീക്കം
.jpg)


