'പിഎസ്‌സി ചെയര്‍മാന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല'; കോടതിയില്‍ അന്വേഷണ സംഘം

Fisheries Extension Officer Recruitment Scam: FIR Filed Naming PSC Chairman as an Accused

രണ്ട് പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും എം.ആര്‍.ബൈജു ഹാജരായിരുന്നില്ല. 

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട് കേസില്‍ പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍.ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക സംഘം കോടതിയെ അറിയിച്ചു. തിരുവന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കി. ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെയും ഇക്കാര്യം അറിയിക്കും. രണ്ട് പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും എം.ആര്‍.ബൈജു ഹാജരായിരുന്നില്ല. 

ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ വിധിവന്ന ശേഷം തീരുമാനമെടുക്കാമെന്നാണ് ബൈജു മറുപടി നല്‍കിയത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശമെന്നും അതിനായി ബൈജുവിന്റെ മൊഴി രേഖപ്പെടുത്തണെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

Tags