കെ- മാറ്റ് താത്ക്കാലിക ഫലം പ്രസിദ്ധീകരിച്ചു
Mar 7, 2025, 19:35 IST


2025-26 വര്‍ഷത്തെ എം ബി എ പ്രവേശനത്തിനായി ഫെബ്രുവരി 23 ന് നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (KMAT-2025) താത്കാലിക ഫലം പ്രസിദ്ധീകരിച്ചു. അപേക്ഷകന്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ രേഖപ്പെടുത്തിയ ഉത്തരം എന്നിവ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് Candidate Portal ലെ ‘Result’ ലിങ്കില്‍ പരീക്ഷാഫലം പരിശോധിക്കാം.
‘Candidate Response’ എന്ന മെനുവില്‍ അപേക്ഷകര്‍ക്ക് അവര്‍ രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ കാണാം. ഫലം സംബന്ധിച്ച് പരാതിയുള്ള വിദ്യാര്‍ഥികള്‍ ceekinfo.cee@kerala.gov.in എന്ന ഇ-മെയില്‍ മുഖേന പ്രസ്തുത പരാതികള്‍ മാര്‍ച്ച് 7 ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി അറിയിക്കണം. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2525300.