'ഫോണിന്റെ പാസ്‌കോഡ് നല്‍കണം'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍

rahul mankoottathil

പാസ്‌കോഡ് നല്‍കാന്‍ രാഹുല്‍ ബാധ്യസ്ഥനാണെന്നും പാസ്‌കോഡ് നല്‍കാതിരിക്കാന്‍ ഭരണഘടന പരിരക്ഷയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബലാത്സംഗ കേസില്‍ മുന്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫോണിന്റെ പാസ്‌കോഡ് രാഹുല്‍ അന്വേഷണ സംഘത്തിന് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാസ്‌കോഡ് നല്‍കാന്‍ രാഹുല്‍ ബാധ്യസ്ഥനാണെന്നും പാസ്‌കോഡ് നല്‍കാതിരിക്കാന്‍ ഭരണഘടന പരിരക്ഷയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

പാസ്‌കോഡ് നല്‍കണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഭരണഘടന പരിരക്ഷയുണ്ടോ എന്ന് പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കാന്‍ ഹൈക്കോടതി തയാറായി. തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ 2 ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്.

ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിന് പാസ്‌കോഡ് നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുല്‍ കോടതിയെ സമീപിച്ചത്. ഫോണില്‍ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും ഇത് നശിപ്പിക്കപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മേയില്‍ തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Tags