ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ സമരം തുടരും ; നയം വ്യക്തമാക്കി കെ സി വേണുഗോപാല്‍

FCRA Bill was brought at a time when Kerala MPs were absent; Opposition will try at any cost to prevent its passage, says KC Venugopal MP

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും നിഷ്പക്ഷവും സുതാര്യവുമാകുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ നയം വ്യക്തമാക്കി കെ.സി വേണുഗോപാല്‍ എംപി. ഗ്യാനേഷ് കുമാറിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും നിഷ്പക്ഷവും സുതാര്യവുമാകുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.


രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരികയാണെന്ന് കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് ചെറിയൊരു ഇടവേള പ്രതിഷേധ പരിപാടികളില്‍ ഉണ്ടായത്. നവംബര്‍ 1-ന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങളില്‍ ഒന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സമരം വഴിയില്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags