ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോയ ലോറി തടഞ്ഞു; പ്രതിഷേധം തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍

google news
protest

 മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപറേഷൻ ലോറി തടഞ്ഞു. തൃക്കാക്കര ന​ഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ചെമ്പുമുക്കിലാണ് ലോറി തടഞ്ഞത്. പൊക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

ജനങ്ങളുടെ ആശങ്കപരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നു തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കോർപറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും അജിത തങ്കപ്പൻ പറഞ്ഞു. 

കൊച്ചി കോർപറേഷൻ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോർപറേഷൻ്റെ മാലിന്യം മാത്രം കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ മാലിന്യ വണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും അജിത തങ്കപ്പൻ വ്യക്തമാക്കി.

Tags