എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ; കേസെടുത്ത് പോലീസ്

psc

സെക്രട്ടേറിയേറ്റിന്റെ മെയിന്‍ഗേറ്റില്‍ പ്രതിഷേധം നടത്തിയതിന് സമരസമിതിയുടെ ആളുകള്‍ക്ക് എതിരേ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ കേസെടുത്ത് പോലീസ്. സമരസമിതി കണ്‍വീനര്‍ എസ്. വളര്‍മതിയാണ് ഒന്നാം പ്രതിയാക്കി തിരിച്ചറിഞ്ഞ എട്ടുപേര്‍ക്കും കണ്ടാലറിയാവുന്ന 50 പേര്‍ക്കും എതിരെയാണ് കേസ്.

സെക്രട്ടേറിയേറ്റിന്റെ മെയിന്‍ഗേറ്റില്‍ പ്രതിഷേധം നടത്തിയതിന് സമരസമിതിയുടെ ആളുകള്‍ക്ക് എതിരേ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.വെള്ളിയാഴ്ച്ച രാവിലെ 11 മണിക്കും വൈകിട്ട് അഞ്ച് മണിക്കും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയെന്നാണ് കേസ്. എന്നാല്‍ ഇന്നലെ പ്രതിഷേധങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് സമരസമിതി നേതാവ് വളര്‍മതി പ്രതികരിച്ചു

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. എല്‍പിഎസ്ടി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വച്ചത്. 

Tags