കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം; വിദ്യാർത്ഥികളും പൊലീസ് തമ്മിൽ ഉന്തും തള്ളും

d

ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതാണ് വിവാദമായത്.

 

കാസർകോട്:  കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം  ശക്തം .പൊലീസും വിദ്യാർത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ ശ്രമിച്ചു.കാസർകോട് കേന്ദ്ര സർവ്വകലാശാലയില്‍ ഇന്നും നാളെയും നടത്താന്‍ തീരുമാനിച്ച വന്ദേമാതരം ദേശീയ സെമിനാർ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം.

സര്‍വകലാശാലയിലെ ഭാഷാ വിഭാഗത്തിന്റെ കൂടി നേതൃത്വത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സെമിനാറില്‍ അതേ ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികളെ പോലും കടത്തി വിടുന്നില്ലെന്നാണ് പരാതി. എബിവിപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ക്ക് മാത്രമായി നടത്തുന്ന സെമിനാറാണ് നടക്കുന്നതെന്നും സര്‍വകലാശാലയെ പൂര്‍ണമായും കാവിവല്‍ക്കരിക്കാനുള്ള നടപടിയാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതാണ് വിവാദമായത്. ആർഎസ്‌എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരായതിലും പ്രതിഷേധമുണ്ട്.

Tags