സ്വത്തുതര്‍ക്കം: അമ്മയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് 'അശ്വതി അച്ചു'
രാധാമണിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു. മുഖത്താണ് രാധാമണിക്ക് പൊള്ളലേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
കൊല്ലം : സ്വത്തുതർക്കത്തെ തുടർന്ന് അമ്മയെ ആക്രമിച്ചെന്ന പരാതിയില്‍ ഹണിട്രാപ്പ് കേസ് പ്രതി അശ്വതി അച്ചുവിനെതിരെ കേസ്.ഇടമുളയ്‌ക്കല്‍ സ്വദേശിനി രാധാമണിക്കാണ് ആക്രമണത്തില്‍ പൊള്ളലേറ്റത്. അശ്വതി അച്ചു എന്ന അശ്വതി (37), ചെറുമകള്‍ അമൃത (18) എന്നിവർ ചേർന്നാണ് രാധാമണിയെ ആക്രമിച്ചത്.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാധാമണിയും ഭർത്താവ് അശോകനും താമസിക്കുന്ന വീട്ടിലെത്തിയ അശ്വതിയും അമൃതയും ഇരുവരെയും പുറത്താക്കിയ ശേഷം വീടിന് പൂട്ടിട്ടെന്നാണ് പരാതി.തുടർന്നാണ് രാധാമണിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു. മുഖത്താണ് രാധാമണിക്ക് പൊള്ളലേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
രാധാമണിയുടെയും അശോകന്റെയും പേരിലുള്ള വീടും സ്ഥലവും തങ്ങളുടെ പേരിലേക്ക് എഴുതി നല്‍കണമെന്ന ആവശ്യമാണ് തർക്കത്തിന് കാരണമായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. അശ്വതി നേരത്തെയും അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നു. പലതവണ കൈകൊണ്ടും കമ്പികൊണ്ടും മർദിച്ചിരുന്നതായി രാധാമണി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
.jpg)

