പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
Sep 24, 2026, 08:55 IST
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെറുതുരുത്തി സി.ഐ. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.ചാവക്കാട് അവിയൂർ തെക്കേക്കരയിൽ പണിക്ക വീട്ടിൽ ഷഹീർ (41) നെയാണ് എരുമപ്പെട്ടിയിൽനിന്ന് പോലീസ് സംഘം പിടികൂടിയത്.
ഇതിനുമുമ്പും പല പീഡനക്കേസുകളിലും ഇയാൾക്കെതിരേ കേസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു.ചെറുതുരുത്തി എസ്.ഐ. വിൻസന്റ്, എ.എസ് .ഐമാരായ സതീഷ് കുമാർ, ജമാലുദ്ദീൻ, പോലീസ് ഉദ്യോഗസ്ഥന്മാരായ വിനീത്‌മോൻ, ഗിരീഷ്, രതീഷ്, ടിജോ വാഴപ്പിള്ളി എന്നിവർ അടങ്ങുന്ന പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
.jpg)

