‘പടവുകൾ’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

apply now

വിധവകളും വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന മക്കൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന ‘പടവുകൾ’ പദ്ധതിയിലേക്ക് 2024-25, 2025-26 വർഷത്തേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20 വരെയാണ്.

tRootC1469263">

പദ്ധതി ധനസഹായം

    പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന (എം.ബി.ബി.എസ്., എഞ്ചിനിയറിംഗ്, ബി.ഡി.എസ്., BHMS, BAMS എന്നിവയും, സംസ്ഥാന സർക്കാരിന്റെ കീഴിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണൽ കോഴ്‌സുകളും), വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും, ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ഹോസ്റ്റൽ ഫീസും, മെസ്സ് ഫീസും നൽകുന്നു.

2. സെമസ്റ്റർ ഫീസാണെങ്കിൽ വർഷം 2 തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും.

    സർക്കാർ , സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ മെരിറ്റ് സിറ്റിൽ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവരും ആയിരിക്കണം. വിശദവിവരങ്ങൾക്ക്: www.schemes.wcd.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags