കോഴിക്കോട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ

Assembly elections; Time to withdraw nominations till Thursday evening

ജില്ലയില്‍ പൂര്‍ണ്ണമായി നിരോധനാജ്ഞ ഏര്‍പ്പെടുത്താനുള്ള ആദ്യ ഉത്തരവിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ നിരോധനാജ്ഞ ജില്ലാ കളക്ടര്‍ പിന്‍വലിച്ചു. പകരം വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ മാത്രമായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് കളക്ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ പൂര്‍ണ്ണമായി നിരോധനാജ്ഞ ഏര്‍പ്പെടുത്താനുള്ള ആദ്യ ഉത്തരവിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ തടയുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് കളക്ടര്‍ തീരുമാനം മാറ്റിയത്.ഈ നിശ്ചിത പരിധിക്കുള്ളില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിധിക്ക് പുറത്ത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നതിന് തടസ്സമുണ്ടാകില്ല.വോട്ടെണ്ണല്‍ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കൗണ്ടിംഗ് സെന്ററുകള്‍ക്ക് സമീപം കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

Tags