പ്രൊഫഷണലുകള്‍ക്ക് ഐഐഎം മുംബൈയില്‍ എംബിഎ ചെയ്യാന്‍ അവസരം

job
job
പ്രൊഫഷണലുകള്‍ക്ക് വേണ്ടി രണ്ട് വര്‍ഷത്തെ ബ്ലെന്‍ഡഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് എംബിഎ കോഴ്‌സുകള്‍ ആരംഭിച്ച് ഐഐഎം മുംബൈ. പൊതുവായി തുടര്‍ന്നുവരുന്ന ക്ലാസ്മുറികളിലെ പഠന രീതിക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും ഉള്‍പ്പെടുത്തുന്നതാണ് ബ്ലെന്‍ഡഡ് ക്ലാസുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.iim-mumbai.jaroeducation.com സന്ദര്‍ശിക്കുക.
tRootC1469263">
തത്സമയ ഓണ്‍ലൈന്‍ ക്ലാസുകള്‍, ക്യാമ്പസ് ഇമ്മേര്‍ഷന്‍ കേസ് സ്റ്റഡികള്‍, സെമിനാറുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയിലൂടെ അക്കാദമിക് പരിജ്ഞാനത്തെ പ്രായോഗിക പരിശീലനവുമായി സംയോജിപ്പിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഡാറ്റാ സയന്‍സ്, പരിസ്ഥിതി, ഹ്യൂമന്‍ റിസോഴ്സ് തുടങ്ങിയ ജനറല്‍ മാനേജ്മെന്റിന്റെ പ്രധാന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രോഗ്രാമിന്റെ രണ്ടാം വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്യാനുള്ള അവസരം നല്‍കുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.
ഉദ്യോഗാര്‍ഥികളെ അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും നൂതനാശയങ്ങളുമായി ഒരുമിപ്പിക്കാനും ഈ കോഴ്‌സിലൂടെ സാധിക്കും. ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയക്ക് മികവേകാന്‍ സഹായിക്കുകയും ആഗോളതലത്തില്‍ പുതിയ ജോലി സാധ്യതകള്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുകയും ചെയ്യും.
1200-ല്‍ അധികം മണിക്കൂര്‍ നീളുന്ന ഇന്ററാക്ടീവ് പഠനം, സമഗ്രമായ പാഠ്യപദ്ധതി, ഐഐഎം മുംബൈ ലൈബ്രറിയിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം, ഐഐഎം ഫാക്കല്‍റ്റിയുമായി തത്സമയ ആശയവിനിമയം, സഹപാഠികളോടൊപ്പമുള്ള പഠനം, നെറ്റ്വര്‍ക്കിംഗ് എന്നിവയും ഈ കോഴ്‌സിലൂടെ വാഗ്ദാനം ചെയ്യുന്നു. പ്രൊജക്ട് പൂര്‍ത്തിയാക്കുന്നതോടെ അനലിറ്റിക്സ്, സിമുലേഷനുകള്‍, കേസ് സ്റ്റഡികള്‍ എന്നിവയിലൂടെ ഡാറ്റയെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാനും സപ്ലൈ ചെയിന്‍, പ്രൊജക്റ്റ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ് എന്നിവയിലെ നൂതന അറിവോടെ പ്രൊജക്റ്റുകള്‍ നയിക്കാനും കഴിയും. 
പ്രവേശനത്തിനുള്ള യോഗ്യതകള്‍:
1. ഇന്ത്യന്‍ പാര്‍ലമെന്റിന്റെയോ സംസ്ഥാന നിയമസഭയുടെയോ നിയമപ്രകാരം സ്ഥാപിതമായതോ, 1956-ലെ യുജിസി നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം സര്‍വകലാശാലയായി പ്രഖ്യാപിക്കപ്പെട്ടതോ ആയ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ, അല്ലെങ്കില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച തത്തുല്യ യോഗ്യതയോടുകൂടി, കുറഞ്ഞത് 50% മാര്‍ക്കോടെയോ തത്തുല്യമായ സിജിപിഎയോടെയോ (SC, ST, PwD വിഭാഗക്കാര്‍ക്ക് 45%) ഉള്ള ബിരുദം ഉണ്ടായിരിക്കണം.
2. 2025 ഡിസംബര്‍ 31-നകം, ബിരുദാനന്തരം ഏതെങ്കിലും ഒരു ബിസിനസ് സ്ഥാപനത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെപ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
3. അപേക്ഷകര്‍ CAT, GMAT, അല്ലെങ്കില്‍ GRE എന്നീ പരീക്ഷകളില്‍ ഏതെങ്കിലും ഒന്ന് എഴുതിയിരിക്കണം. ഇത് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാകരുത് (AY 2025-26-ലേക്ക്, 2020 ജൂണ്‍ മുതലുള്ളത്). ഇതിന് പകരമായി, ഐഐഎം മുംബൈ നടത്തുന്നതും CAT പരീക്ഷാ രീതിയെ അടിസ്ഥാനമാക്കിയുള്ളതുമായ IMAT (ഐഐഎം മുംബൈ അഡ്മിഷന്‍ ടെസ്റ്റ്) പരീക്ഷയും എഴുതാവുന്നതാണ്

Tags