ഉത്പാദനച്ചെലവ് കൂടി; പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് അമുല്‍, പുതിയ നിരക്കുകള്‍ പ്രാബല്യത്തിൽ വന്നു
അഹമ്മദാബാദ്: ഉത്പാദനച്ചെലവ് ഉയർന്നതിനെ തുടർന്ന് പാൽ ഉൽപ്പന്നങ്ങളായ നെയ്യുടെയും വെണ്ണയുടെയും വില വർധിപ്പിച്ച് പ്രമുഖ ഡെയറി ബ്രാൻഡായ അമുൽ. ഒരു ലിറ്റർ നെയ്യ് പാക്കറ്റിന് 50 രൂപയും 500 ഗ്രാം വെണ്ണയ്ക്ക് 15 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതായി അധികൃതർ വ്യക്തമാക്കി.36 ലക്ഷത്തോളം വരുന്ന കർഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ പ്രസ്ഥാനമെന്ന നിലയിൽ, പാൽ ഉത്പാദനച്ചെലവിലുണ്ടായ വലിയ വർധനവ് കാരണം വെണ്ണയുടെയും നെയ്യുടെയും വില കൂട്ടാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വില വർധനവോടെ 310 രൂപയായിരുന്ന 500 ഗ്രാം വെണ്ണയുടെ പുതിയ വില 325 രൂപയായി ഉയർന്നു. ഒരു ലിറ്റർ അമുൽ നെയ്യ് പാക്കറ്റിന് 630 രൂപയായിരുന്നത് ഇനി മുതൽ 680 രൂപ നൽകേണ്ടി വരും. ഇതോടൊപ്പം ഒരു ലിറ്റർ പശുവിൻ നെയ്യുടെ വില 695 രൂപയിൽ നിന്ന് 735 രൂപയായും വർധിച്ചിട്ടുണ്ട്. പാൽ സംസ്കരണത്തിനും വിതരണത്തിനുമുള്ള ചെലവുകൾ ഉയർന്നതാണ് ഉൽപ്പന്നങ്ങളുടെ വില പുനർനിർണയിക്കാൻ അമുലിനെ പ്രേരിപ്പിച്ചത്.
.jpg)

