കെപിസിസി പുനസംഘടന നടക്കാതെ കേരളത്തിലെ പ്രശ്‌നങ്ങള്‍ തീരില്ല ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

rajmohan unnithan

ബിജെപിയിലേക്ക് പോയപ്പോള്‍ കെ കരുണാകരനെ പോലും അപമാനിച്ചാണ് പത്മജ പോയത്.

കെപിസിസി പുനസംഘടന നടക്കാതെ കേരളത്തിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പരാതി കൊടുക്കാന്‍ ആര്‍ക്കും അവകാശമുണ്ട്, എന്നാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം വിഭാഗീയതയാണ്. എനിക്കും കുറേ പരാതിയും പരിഭവങ്ങളും ഉണ്ട്, കടിച്ചമര്‍ത്തി നില്‍ക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

സര്‍ക്കാരും പാര്‍ട്ടിയും ഏകോപനമില്ലാത്തത് പാര്‍ട്ടിക്ക് നേതൃത്വം ഇല്ലാത്തതുകൊണ്ടാണ്. ഷാഫി പറമ്പില്‍ എ ഗ്രൂപ്പല്ല. ഷാഫിയുടെ സമീപകാല നിലപാടിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായവര്‍ക്ക് സീറ്റ് നേടി കൊടുക്കാന്‍ പോലും ഈ ഗ്രൂപ്പിന് സാധിച്ചിട്ടില്ല. കേന്ദ്ര നേതൃത്വമാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. കെ സി വേണുഗോപാല്‍ എന്താണ് ഇടപെടാത്തത് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം.കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നത് ബിജെപിയില്‍ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്തവരാണെന്നും പത്മജയുടെ തിരിച്ചുവരവ് സംബന്ധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചത്.

ബിജെപിയിലേക്ക് പോയപ്പോള്‍ കെ കരുണാകരനെ പോലും അപമാനിച്ചാണ് പത്മജ പോയത്. കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യം ബിജെപിയിലേക്ക് പോകുമെന്നായിരുന്നു പത്മജ പറഞ്ഞത്. അത് തന്നെ കുഴിയിലേക്ക് എടുക്കുന്നത് വരെ മറക്കില്ല.

Tags