പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം മുന്‍ ചെയര്‍മാന്‍ എം കെ സക്കീറിലേക്കും

zakeer

എം കെ സക്കീറിന്റെ കാലത്തെ പരീക്ഷയിലാണ് ചെയര്‍മാനെ പ്രതിചേര്‍ത്തത്.

പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം മുന്‍ ചെയര്‍മാന്‍ എം കെ സക്കീറിലേക്കും. തട്ടിപ്പ് സംശയിക്കുന്ന രണ്ട് പരീക്ഷകള്‍ സക്കീറിന്റെ കാലത്താണ് നടന്നത്. എം കെ സക്കീറിന്റെ കാലത്ത് നടന്ന ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഖാദി ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ പരീക്ഷകളില്‍ ക്രമക്കേട് നടന്നതായാണ് പരാതിയുണ്ട്. 

എം കെ സക്കീറിന്റെ കാലത്തെ പരീക്ഷയിലാണ് ചെയര്‍മാനെ പ്രതിചേര്‍ത്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കി എം കെ സക്കീറിനെ ഉടന്‍ ചോദ്യം ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു എം കെ സക്കീര്‍.

പരീക്ഷാ ക്രമക്കേട് കേസില്‍ പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടിലാണ് കേസ്. എം ആര്‍ ബൈജുവിനെ കൂടാതെ പിഎസ്സി അംഗങ്ങളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. പ്രതികള്‍ ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കി അന്യായ നേട്ടം ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിലൂടെ പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി. അധികാര ദുര്‍വിനിയോഗം ചെയ്ത് യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയ എന്നും എഫ്ഐആറിലുണ്ട്. 

Tags