പ്രിയങ്ക ഐ.സി. ബാലകൃഷ്ണന് സീറ്റു നൽകുകയും പ്രചാരണത്തിന് നേരിട്ടെത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല; ഉപവാസ സമരം നടത്തുമെന്ന് എൻ.എം. വിജയന്‍റെ കുടുംബം

Priyanka's giving seat to I.C. Balakrishnan and directly campaigning is unacceptable; NM Vijayan's family says they will go on hunger strike

വയനാട്:  ഐ.സി. ബാലകൃഷ്ണന്‍റെ പ്രചാരണത്തിനായി സുൽത്താൻ ബത്തേരിയിൽ  പ്രിയങ്കാ ഗാന്ധി എത്തുമ്പാൾ ഉപവാസ സമരം നടത്തുമെന്ന് ആത്മഹത്യ ചെയ്ത മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ കുടുംബം.ചൊവ്വാഴ്ചയാണ് പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാനാവില്ലെന്ന് കാട്ടി ബത്തേരി ഗാന്ധി സ്ക്വയറിലാണ് ഉപവാസം നടത്തുന്നത്.

"കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ഉറപ്പു പറഞ്ഞ പ്രിയങ്ക കേസിലെ പ്രതി ഐ.സി. ബാലകൃഷ്ണന് സീറ്റു നൽകുകയും പ്രചാരണത്തിന് നേരിട്ടെത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല, കോൺഗ്രസും പ്രിയങ്കയും എൻ.എം. വിജയന്‍റെ കുടുംബത്തെ വഞ്ചിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തതാണ്.


 

Tags