വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചു
Jan 28, 2025, 14:55 IST


മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ പഞ്ചാര കൊല്ലിയിലെ വീട്ടിൽ പ്രിയങ്ക ഗാന്ധി എം പി. സന്ദർശനം നടത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിലെത്തിയത്.
കെ.സി.വേണുഗോപാൽ എം.പി, ടി.സിദ്ദീഖ് എം.എൽ .എ., മുൻ മന്ത്രി പി.കെ ജയലക്ഷ്മി എന്നിവരും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.അരമണിക്കൂർ ചെലവഴിച്ച ശേഷമാണ് പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിൽ നിന്ന് മടങ്ങിയത്.വെള്ളിയാഴ്ചയാണ് കാപ്പിപറിക്കുന്നതിനിടെ രാധയെ കടുവ ആക്രമിച്ച് കൊന്നത്. ഉച്ചകഴിഞ്ഞ് ബത്തേരി എൻ.എം. വിജയന്റെ വീടും പ്രിയങ്ക ഗാന്ധി സന്ദർശിക്കും.