വയനാടിനെ പ്രമേയമാക്കി പുതുവത്സര കലണ്ടര്‍ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി എംപി

priyanka
priyanka

എംപി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടലുകളാണ് ചിത്രരൂപത്തില്‍ കലണ്ടറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.


വയനാടിനെ പ്രമേയമാക്കി പുതുവത്സര കലണ്ടര്‍ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി എംപി. എംപി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടലുകളാണ് ചിത്രരൂപത്തില്‍ കലണ്ടറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന്‍ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

tRootC1469263">

കല്‍പ്പറ്റ ഹ്യൂം സെന്ററില്‍ മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആശയവിനിമയം നടത്തിയപ്പോഴുള്ള ചിത്രവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുത്തങ്ങ വന്യമൃഗ സങ്കേതത്തില്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘവുമായി ആശയവിനിമയം നടത്തിയ ശേഷം ആനയ്ക്ക് ഭക്ഷണം നല്‍കുന്ന ചിത്രങ്ങളുമുണ്ട്.

Tags