സ്വകാര്യ ഹജ്ജ് ബുക്കിങ് 15ന് അവസാനിക്കും
കോഴിക്കോട്: കേന്ദ്ര ഹജ്ജ് ന്യൂനപക്ഷ മന്ത്രാലയ നിർദേശപ്രകാരം, സ്വകാര്യ ഹജ്ജ് തീർഥാടകർ ജനുവരി 15നകം ബുക്കിങ് പൂർത്തീകരിക്കണമെന്ന് ഇന്ത്യൻ ഹജ്ജ്-ഉംറ ഗ്രൂപ് അസോസിയേഷൻ എക്സി. യോഗം അഭ്യർഥിച്ചു. മുൻവർഷങ്ങളിൽനിന്ന് ഭിന്നമായി സൗദി സർക്കാർ നിരവധി ആരോഗ്യ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
tRootC1469263">നിയന്ത്രണവിധേയമല്ലാത്ത ഹൃദയ/വൃക്ക/കരൾ തകരാറുകൾ, മരുന്നുകൾക്ക് പ്രതികരിക്കാത്ത ക്ഷയം, ഓക്സിജൻ ആശ്രിതമായ ശ്വാസംമുട്ട്, ഗുരുതര മാനസിക രോഗങ്ങൾ, യാത്രാസമയത്ത് 28 ആഴ്ച കഴിഞ്ഞ ഗർഭധാരണം അല്ലെങ്കിൽ ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം, സജീവ കാൻസർ രോഗം എന്നിവ ഹജ്ജിന് അയോഗ്യരാകാനുള്ള കാരണങ്ങളാണ്.
താമസ സൗകര്യങ്ങളിലെ മാറ്റത്തിനനുസരിച്ച് പാക്കേജ് തുകയിലും മാറ്റം വരാം. പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് വേങ്ങര സ്വാഗതവും പി.കെ.എം. ഹുസൈൻ ഹാജി നന്ദിയും പറഞ്ഞു.
.jpg)


