സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു ; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

65-year-old man arrested for raping and murdering four-year-old girl

കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീര്‍ (26) ആണ് അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീര്‍ (26) ആണ് അറസ്റ്റിലായത്.
അമ്പൂരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയും മുഹമ്മദ് സഹീറും മെയ് മാസത്തിലാണ് വിവാഹിതരായത്. വിവാഹശേഷം മുട്ടടയില്‍ വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെ മുഹമ്മദ് സഹീര്‍ യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
പണത്തിനായി യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയെ കെട്ടിയിട്ടും മര്‍ദിച്ചിരുന്നതായും ആരോപണമുണ്ട്.

പീഡനം തുടര്‍ന്നതോടെ യുവതി വീട്ടില്‍നിന്ന് രക്ഷപ്പെട്ട് കോളജ് ഹോസ്റ്റലില്‍ അഭയം തേടി. ഇതിന് പിന്നാലെയാണ് യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രതി വാട്‌സാപ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്. അധ്യാപകരുടെ സഹായത്തോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഇന്നലെ മുഹമ്മദ് സഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags