ബംഗളുരു, ചെന്നൈ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ നിരക്ക് കൂട്ടുന്നു; ചൊവ്വാഴ്ച തീരുമാനമാകും
May 18, 2026, 17:53 IST
തിരുവനന്തപുരം : കേരളത്തിൽ നിന്ന് ബംഗളുരു, ചെന്നൈ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ നിരക്ക് കൂട്ടുന്നു.ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ധാരണയിൽ എത്തും. ഡീസൽ വില മൂന്ന് രൂപയിൽ അധികം വർധിപ്പിച്ചതിന്റെ പേരിലാണ് നിരക്ക് വർധന.
ട്രിപ്പിൽ ശരാശരി 2000 - 2500 രൂപ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് ഉടമകളുടെ സംഘം പറഞ്ഞു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ അസോസിയേഷനുമായി കൂടിയാലോചന നടത്തിയാണ് തീരുമാനമെടുക്കുക.
അതേസമയം കർണാടകയിൽ സ്വകാര്യ ബസ് നിരക്കുകളിൽ വർധനവ് പ്രഖ്യാപിച്ചിരുന്നു. നിരക്കുകൾ 10-20% വരെ വർദ്ധിക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. മെയ് 20 മുതൽക്കാണ് നിരക്കുവർധന നിലവിൽ വരിക.
.jpg)

