കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സമരത്തിലേക്ക്

bus
bus

റോഡുകളുടെ തകര്‍ച്ചമൂലം കൃത്യസമയത്ത് ഓടിയെത്താനാകാതെ ബുദ്ധിമുട്ടിലാകുകയാണെന്നും ബസുകളുടെ അറ്റകുറ്റപണിയടക്കം വര്‍ധിച്ചതായും ബസ് ഉടമകള്‍ ചൂണ്ടികാട്ടുന്നു.

റോഡുകളുടെ ശോച്യാവസ്ഥയടക്കം വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് തൃശൂരിലെ കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ജൂലൈ 21 മുതലാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരം. റോഡുകളുടെ തകര്‍ച്ചമൂലം കൃത്യസമയത്ത് ഓടിയെത്താനാകാതെ ബുദ്ധിമുട്ടിലാകുകയാണെന്നും ബസുകളുടെ അറ്റകുറ്റപണിയടക്കം വര്‍ധിച്ചതായും ബസ് ഉടമകള്‍ ചൂണ്ടികാട്ടുന്നു.

tRootC1469263">

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അമിതമായ ടാക്‌സ് പിന്‍വലിക്കുക, അനധികൃതമായ പണിഷ്‌മെന്റ് ഫീസ് നിര്‍ത്തലാക്കുക, ബസ് ജീവനക്കാരുടെ ശാരീരിക സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളടക്കം ഉന്നയിച്ചാണ് സമരം. കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടിലെ മുഴുവന്‍ സ്വകാര്യ ബസ്സുകളും ജൂലൈ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് വാഹന ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 നിരവധി നിവേദനങ്ങള്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടും നടപടികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍വീസ് നിര്‍ത്തിവെക്കുകയാണെന്ന് വാഹന ഉടമകള്‍ പറഞ്ഞു

Tags