തൃശൂര്‍ തലോരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു: അമ്മയ്ക്കും മക്കള്‍ക്കും പരുക്ക്

തൃശൂര്‍: ഒല്ലൂര്‍ തലോരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും വിദ്യാര്‍ഥികളായ രണ്ട് മക്കള്‍ക്കും പരുക്കേറ്റു. പുലക്കാട്ടുകര തലവണിക്കര ചിറമ്മല്‍ എഡിസണ്‍ ഭാര്യ ബിന്നി, മക്കളായ ഇവാനിയ, ഇവാഞ്ചലിയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ഇവാനിയുടെ നില ഗുരുതരമാണ്. തലോര്‍ ജീസസ് അക്കാദമി സ്‌കൂളിന് മുന്‍പില്‍ ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു അപകടം.
ജീസസ് അക്കാദമിയിലേക്ക് കുട്ടികളുമായി വന്ന സ്‌കൂട്ടറില്‍ എറവക്കാട് തൃശൂര്‍ റൂട്ടിലോടുന്ന വടക്കുംനാഥന്‍ ബസ് അമിത വേഗതയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ബിന്നിയെയും മക്കളെയും സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.