സംസ്ഥാനത്ത് സ്വകാര്യ ബസുകൾ മെയ് 24 മുതൽ സമരത്തിലേക്ക്

google news
bus

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. മെയ് 24 മുതൽ സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. പെർമിറ്റുകൾ പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകൾ സമരം നടത്തുന്നത്.

സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആരോപിക്കുന്നത്. തൃശൂർ തേക്കിൻകാട് മൈതാനത്തിൽ ഈ മാസം 24ന് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. അന്നേദിവസം സർവീസ് നിർത്തിവെച്ച് സ്വകാര്യബസുടമകൾ കൺവെൻഷനിൽ പങ്കെടുക്കും. തൃശൂരിൽ ചേർന്ന ബസുടമകളുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Tags