ജൂണ്‍ 15ന് പുരുഷന്മാര്‍ക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസുടമയുടെ പ്രതിഷേധം

bus owner

ഇന്ദിരാ ഗ്യാരണ്ടി പദ്ധതി നടപ്പിലാക്കുന്നതിലുള്ള പ്രതിഷേധ സൂചകമായാണ് പരുഷന്മാക്ക് സൗജന്യ യാത്ര ഒരുക്കുന്നതെന്നാണ് ബസുടമ വ്യക്തമാക്കുന്നത്

ജൂണ്‍ 15ന് പുരുഷന്മാര്‍ക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസുടമയുടെ പ്രതിഷേധം. മാഞ്ഞാലി-ആലുവ റൂട്ടിലോടുന്ന ലിറ്റില്‍ ഫ്‌ലവര്‍ ബസ്സില്‍ പ്രതിഷേധത്തിന്റെ ഭാ?ഗമായി പുരുഷന്മാര്‍ക്ക് തിങ്കളാഴ്ച ഒരു ദിവസം സൗജന്യ യാത്ര അനുവദിക്കുമെന്ന് ബസ്സുടമ വട്ടപ്പറമ്പ് സ്വദേശി ബി ഒ ഡേവിസ് വ്യക്തമാക്കി.

പൊതുഗതാഗത മേഖലയുടെ തകര്‍ച്ചയ്ക്കും സ്വകാര്യ ബസുകളുടെ നിലനില്‍പ്പിനും ഭീഷണിയാകുന്ന ഇന്ദിരാ ഗ്യാരണ്ടി പദ്ധതി നടപ്പിലാക്കുന്നതിലുള്ള പ്രതിഷേധ സൂചകമായാണ് പരുഷന്മാക്ക് സൗജന്യ യാത്ര ഒരുക്കുന്നതെന്നാണ് ബസുടമ വ്യക്തമാക്കുന്നത്. രാവിലെ 6. 30 മുതല്‍ രാത്രി 8 മണി വരെയുള്ള 7 ട്രിപ്പുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് ബി ഒ ഡേവിസ് വ്യക്തമാക്കി

Tags