കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു

The young man's head caught fire while repairing a car in Malappuram

 കോഴിക്കോട് : മാങ്കാവ് – പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സിറ്റി സർവീസ് നടത്തുന്ന ബസ്സിന് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഡീസലിന് പുറമെ സിഎൻജി വാതകത്തിലും പ്രവർത്തിക്കുന്ന ബസ്സായിരുന്നു ഇത്. അപകടസമയത്ത് സിഎൻജി സിലിണ്ടറുകൾ കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

Tags