ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് പിക്കപ്പില്‍ ഇടിപ്പിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് 6മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

bus

അഞ്ചുദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നിര്‍ദ്ദേശിച്ചു.

മാങ്കാവില്‍ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് ഗുഡ്സ് വാനില്‍ മനഃപൂര്‍വം ഇടിപ്പിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി സ്വദേശിന്റെ ഷിനിത്തിന്റെ ലൈസന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്.

അഞ്ചുദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാനും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അപകടമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.

ഇന്നലെ ഷിനിത്തിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തെറ്റായ ദിശയില്‍ ഗുഡ്സ് വാന്‍ വന്നെന്നും ഗുഡ്സ് വാന്‍ ഡ്രൈവര്‍ പ്രകോപനമുണ്ടാക്കിയെന്നുമാണ് ഷിനിത്തിന്റെ വിശദീകരണം. ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറും ബസ് ഡ്രൈവറും ചേര്‍ന്ന് അപകട കേസ് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്.

Tags