വാക്സിനേഷന് എത്തിയ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി; പാലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

Expired medicines administered to children who arrived for vaccination; complaint filed against Primary Health Centre in Palakkad.

പാലക്കാട്‌: പുതുക്കോട് ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതായി പരാതി. പാരസെറ്റമോൾ സിറപ്പ് ആണ് ഒരു മാസം കാലാവധി പിന്നിട്ടിട്ടും കുട്ടികൾക്ക് നൽകിയത്. ഒരു വയസിന് മുൻപ് വാക്സിനേഷൻ നൽകുന്നതിന് എത്തിയ 7 ഓളം പേർക്കാണ് ഇത്തരത്തിൽ മരുന്ന് ലഭിച്ചത്

ചില രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മറ്റുള്ളവരെയും അറിയിച്ചു. സംഭവത്തിൽ DYFI പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധിച്ചു. തങ്ങൾക്ക് അബദ്ധം പറ്റിയതാണെന്നും എല്ലാ മരുന്നുകളും തിരിച്ചു പിടിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതർ അറിയിച്ചു.
 

Tags