ആന്ധ്രയില്‍ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വൈദികൻ മരിച്ച നിലയില്‍
Updated: Mar 26, 2026, 15:27 IST
ആന്ധ്രയിലെ ഏലൂരിലെ ഒരു റെയില്‍വേ ട്രാക്കിന് സമീപമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം
ദിബ്രുഗഡ്: ആന്ധ്രാപ്രദേശില്‍ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി വൈദികൻ മരിച്ച നിലയില്‍. ദിബ്രുഗഡ് രൂപതാംഗമായ ഫാ.ജോസഫ് മൂലനെയാണ് (91) റെയില്‍വേ ട്രാക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച ദിബ്രുഗഡില്‍ നിന്ന് എറണാകുളത്തേക്കുള്ള വിവേക് എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഫാ. ജോസഫ് മൂലനെ കാണാതായത്. അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നാലെ രൂപത നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ആർപിഎഫിന്റെ നേതൃത്വത്തില്‍ തിരച്ചിലും നടത്തിയിരുന്നു. ഒടുവില്‍ ആന്ധ്രയിലെ ഏലൂരിലെ ഒരു റെയില്‍വേ ട്രാക്കിന് സമീപമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം
.jpg)


