പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Priest found dead in temple pond
Priest found dead in temple pond

കൽപകഞ്ചേരി: തുവ്വക്കാട് വാരണാക്കര മൂലേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശി മനപ്പറമ്പിൽ ശരത്താണ് (33) മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുൻപാണ് ക്ഷേത്രത്തിൽ ജോലിയിൽ പ്രവേശിച്ചത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വീട്ടിലാണ് താമസം. ബുധനാഴ്ച വൈകുന്നേരം പൂജ കഴിഞ്ഞ് ക്ഷേത്രം അടച്ചതിനുശേഷം വ്യാഴാഴ്ച രാവിലെ ക്ഷേത്രം തുറക്കാതായതോടെ നടത്തിയ മറ്റു ജീവനക്കാർ തിരച്ചിലിലാണ് പൂജാരിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

tRootC1469263">

തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് അംഗം മൃതദേഹം പുറത്തെടുത്തു. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags