പകര്‍ച്ചവ്യാധി പ്രതിരോധം: ഞായറാഴ്ച വീടുകളില്‍ ശുചീകരണ യജ്ഞം നടത്തും

nurse1

കോഴിക്കോട്ടെ നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. 

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ. ഇന്ന് സ്‌കൂളുകളിലും നാളെ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച വീടുകളില്‍ ശുചീകരണ യജ്ഞം നടത്തും. അതേ സമയം, കോഴിക്കോട്ടെ നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. 

കോഴിക്കോട് നിപ ബാധിതനായ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 10 ദിവസം പിന്നിട്ടു. യുവാവിന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിരീക്ഷണത്തില്‍ ഉള്ള മൂന്ന് പേരുടെ പരിശോധന ഫലം ലഭിക്കും. സംസ്ഥാനത്ത് ഷിഗല്ല അടക്കം പകര്‍ച്ച വ്യാധികള്‍ കൂടുന്നതിനാല്‍ ഏകോപിത പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കമാകും. ആദ്യം സ്‌കൂളുകളിലും തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളും വീടുകളും കേന്ദ്രീകരിച്ചാണ് ശുചീകരണം. ഇന്നലെയും സംസ്ഥാനത്ത് 19 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു. 

എബോള രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്ന സ്ത്രീ നിരീക്ഷണത്തില്‍ തുടരുന്നു. പുനയിലെ നാഷണല്‍ ലാബിലേക്ക് അയച്ച പരിശോധന ഫലം വന്നിട്ടില്ല. നിലവില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലാണ് സ്ത്രീയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
 

Tags