കടലില്‍ പാചകത്തിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ചു; മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്

google news
ambulance1

കടലില്‍ വച്ച് പാചകത്തിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാന സ്വദേശി മെദാഹരിയറിനാണ് (32) പരിക്കേറ്റത്. ബേപ്പൂരില്‍നിന്ന് മീന്‍പിടിത്തത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയാണ് ഇയാള്‍. ബോട്ടില്‍ പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏഴിമലയ്ക്ക് സമീപം പുറംകടലില്‍ ആണ് സംഭവം. ഉടന്‍തന്നെ കണ്ണൂരിലെ എ കെ ജി ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags