രാഷ്ട്രപതിയുടെ സന്ദര്‍ശനം: എറണാകുളം കാലടിയില്‍ ഗതാഗത നിയന്ത്രണം
തൃശൂര്‍ ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ആലുവ വഴി യാത്ര ചെയ്യണം.
രാഷ്ട്രപതി ദ്രൗപദി മുര്‍മു നവംബര്‍ 27ന് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ച് എറണാകുളം റൂറല്‍ പൊലീസ് ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ 9.30 മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരിക.
തൃശൂര്‍ ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ആലുവ വഴി യാത്ര ചെയ്യണം. പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ അങ്കമാലിയില്‍നിന്ന് കാലടി വഴി മരോട്ടിച്ചോട് ജംക്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് മഞ്ഞപ്ര റോഡിലൂടെ പോകണം. പകരം, അങ്കമാലി ടി.ബി. ജംക്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചന്ദ്രപുര, നടുവട്ടം, നീലേശ്വരം, മലയാറ്റൂര്‍, കോടനാട് പാലം വഴി പെരുമ്പാവൂരിലെത്താം.
മലയാറ്റൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മേക്കാലടി ജംക്ഷനില്‍ വലത്തോട്ട് തിരിഞ്ഞ് കൈപ്പട്ടൂര്‍, ചന്ദ്രപുര വഴി അങ്കമാലിയിലെത്തണം.
പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് കാലടിയിലേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ വല്ലം ജംക്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാറപ്പുറം, വള്ളംകടവ് പാലം, പുതിയേടം ജംക്ഷന്, ചൂണ്ടി വഴി ആലുവ, അങ്കമാലി ഭാഗങ്ങളിലേക്ക് പോകണം.
കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍നിന്ന് കാലടിയിലേക്ക് വരുന്ന ഭാരവാഹനങ്ങള്‍ പെരുമ്പാവൂര്‍-ആലുവ കെ.എസ്.ആര്.ടി.സി. റോഡ് വഴി ആലുവ, അങ്കമാലി ഭാഗങ്ങളിലേക്ക് പോകണം.
ചൊവ്വര, കാഞ്ഞൂര്‍ ഭാഗങ്ങളില്‍നിന്ന് കാലടിയിലേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ കാഞ്ഞൂര്‍ ജംക്ഷനില്‍ വലത്തോട്ട് തിരിഞ്ഞ് പുതിയേടം ജംക്ഷന്, പാറപ്പുറം വഴി പെരുമ്പാവൂരിലേക്ക് പോകണം.
വാഹനവ്യൂഹത്തിന്റെ യാത്ര പൂര്‍ത്തിയാകുന്നതുവരെ കാഞ്ഞൂര്‍ ഭാഗത്തുനിന്ന് കാലടിയിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും.
.jpg)

