രാഷ്ട്രപതി അനുമതി നൽകി..! എൽ.ഡി.എഫ്. സർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ അസാധുവായി; പുതിയ ബില്ലുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ്. സർക്കാർ
തിരുവനന്തപുരം:
മുൻ എൽ.ഡി.എഫ്. സർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ-2025 അസാധുവായി. ബിൽ പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയ്ക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണിത്. വിഷയം സംബന്ധിച്ച് പുതിയ ബിൽ സഭയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പഴയ ബിൽ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
ബിൽ പിൻവലിക്കുന്നതിനുള്ള പ്രമേയം കഴിഞ്ഞ മാസം 12-ന് നിയമസഭ പാസാക്കിയിരുന്നു. തുടർന്ന് ഗവർണർ മുഖേനയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും രാഷ്ട്രപതി ഭവന്റെയും അനുമതി തേടിയത്. എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് പാസാക്കിയ ബില്ലിൽ ഇതുവരെ രാഷ്ട്രപതി ഒപ്പുവെച്ച് അംഗീകാരം നൽകിയിരുന്നില്ല.പഴയ ബിൽ ഔദ്യോഗികമായി അസാധുവായ സാഹചര്യത്തിൽ, സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി പുതിയ ബിൽ ഉടൻ തന്നെ സഭയിൽ അവതരിപ്പിക്കുമെന്ന് യു.ഡി.എഫ്. സർക്കാർ വ്യക്തമാക്കി.
.jpg)

