രാഷ്ട്രപതി ദ്രൗപതി മുര്‍മു കണ്ണൂർജില്ലയിലെത്തി, വിമാന താവളത്തിൽ സ്വീകരണം നൽകി

President Droupadi Murmu arrived in Kannur district she was received at the airport

മട്ടന്നൂർ: നാളെ ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കണ്ണൂർ ജില്ലയിലെത്തി. വൈകീട്ട് 7.20 ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ വായുസേന യുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതിയെത്തിയത്.

വിമാനമിറങ്ങിയ രാഷ്ട്രപതിയെ കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍,  സി സദാനന്ദന്‍ മാസ്റ്റര്‍ എംപി, വി കെ സനോജ് എം എല്‍ എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക്, ഇന്ത്യന്‍ നാവിക അക്കാദമി പ്രിന്‍സിപ്പാള്‍ റിയര്‍ അഡ്മിറല്‍ എസ് എം ഉറൂജ് അത്തര്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണര്‍ ബി വി വിജയ ഭരത് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടർന്ന് റോഡ് മാർഗ്ഗം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഏഴിമല നാവിക അക്കാദമിയിലേക്ക് യാത്ര തിരിച്ചു. രാഷ്ട്രപതി നവംബര്‍ 28ന് രാവിലെ എട്ട് മണിക്ക് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ശേഷം പകൽ പതിനൊന്ന് മണിയോടെ മിസോറാമിലേക്ക് തിരിക്കും.

President Droupadi Murmu arrived in Kannur district she was received at the airport

Tags