വയനാട് പച്ചിലക്കാട് കടുവ സാന്നിദ്ധ്യം, ജാഗ്രതാ നിര്‍ദേശം
ആളുകളോട് അനാവശ്യ യാത്രകള്‍ ഒിവാക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട് : പച്ചിലക്കാട് കടുവ സാന്നിദ്ധ്യം ഉണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. ഇവിടെ കണ്ടത് കടുവയുടെ കാല്‍ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.കടുവയുടെ സാന്നിദ്ധ്യം സ്ഥിരീച്ചതുകൊണ്ടു തന്നെ പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
ആളുകളോട് അനാവശ്യ യാത്രകള്‍ ഒിവാക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട്ടുകാരുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നുണ്ട്. പ്രദേശത്തേക്ക് റേഞ്ച് ഓഫീസര്‍ അടക്കമുള്ള ആളുകള്‍ എത്തിയിട്ടുണ്ട്.നിലവില്‍ ഇവിടെ നിന്നും ഒരാളെ കാണാനില്ലെന്ന റിപോര്‍ട്ടും വരുന്നുണ്ട്.
tRootC1469263">കാണാതായ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. ബേബിയെന്നയാളെയാണ് കാണാതായിരിക്കുന്നതെന്നാണ് വിവരം. കടുവയെ കണ്ടപ്പോള്‍ പേടിച്ച് മാറിയതാകാമെന്നാണ് നിഗമനം. കടുവയെ കണ്ടാല്‍ വെടിവയ്ക്കാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
.jpg)


