കോളിയാടി സ്‌കൂള്‍ കിണറിലെ ജല പരിശോധനയില്‍ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികള്‍ക്ക് കൂടി ഷിഗെല്ല
വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല രോഗബാധയേറ്റ ബത്തേരി മാര്‍ ബസേലിയോസ് എ യു പി സ്‌കൂളിലെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. സ്‌കൂള്‍ കിണറിലെ ജല പരിശോധനാ ഫലം കിട്ടിയെന്നും നിരവധി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗിക്കാന്‍ പാടില്ലാത്ത വെള്ളമാണ് കിണറിലേത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്‌കൂളിലെ മൊത്തം 8 വിദ്യാര്‍ഥികള്‍ക്കാണ് ഇതുവരെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3 വിദ്യാര്‍ഥികള്‍ക്കും ഇന്ന് 5 വിദ്യര്‍ഥികള്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ 502 വിദ്യാര്‍ഥികള്‍ക്ക് ആണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. 44 വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. കോളിയാടി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 27 വിദ്യാര്‍ഥികള്‍ക്ക് കൂടി രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ 969 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്‌തെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
.jpg)

