വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലില്‍ വീണു മരിച്ച സംഭവം; ജംഗിള്‍ പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പഞ്ചായത്ത്
സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ- സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പാർക്കിന് പിന്നിലെ വെള്ളച്ചാലില്‍ വീണു അഞ്ച് വയസുകാരൻ മരിച്ച സംഭവത്തില്‍ ജംഗിള്‍ പാർക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പഞ്ചായത്ത്.പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിള്‍ പാർക്കിന് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു പാർക്കിന്‍റെ പ്രവർത്തിച്ചിരുന്നത്. അനധികൃത നിർമ്മാണവും പ്രവർത്തനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റില്‍ വലിയ കളപ്പത്തറവീട്ടില്‍ മുഹമ്മദ് നസീറിന്റെയും അമീറയുടെയും അഞ്ച് വയസുകാരനായ മകൻ മുഹമ്മദ് ആദം ജംഗിള്‍ പാർക്കിന്റെ ചതുപ്പില്‍ വീണ് മരിച്ചത്. തമ്മനം പ്രീ സ്കൂളിലെ 25 അംഗസംഘം പാർക്ക് സന്ദർശിക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ- സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
.jpg)

