തെരഞ്ഞെടുപ്പിനായി മുന്നൊരുക്കം; വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ലീഡേഴ്‌സ് മീറ്റ്
May 9, 2023, 08:42 IST

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ലീഡേഴ്‌സ് മീറ്റ് ഇന്ന് വയനാട്ടില്‍ ചേരും. രണ്ടു ദിവസത്തേക്കാണ് യോഗം ചേരുന്നത്. കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഡിസിസി അധ്യക്ഷന്മാരും പങ്കെടുക്കുമെന്നാണ് വിവരം.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും, സംഘടനാ കാര്യങ്ങളേയും പരിഗണിച്ചുള്ള ചര്‍ച്ചകളാണ് പ്രധാന അജണ്ട. കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ പലതും നടപ്പായില്ലെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് രണ്ടാം ചിന്തന്‍ ശിബിരത്തിന് സമാനമായ ലീഡേഴ്‌സ് മീറ്റ് നടക്കുന്നത്.