പ്രീ മെട്രിക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

scholarship
scholarship

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്‌കോളർഷിപ്പ്, പിഎം യശസ്വി ഒബിസി, ഇബിസി, ഡിഎൻടി പ്രീമെട്രിക് സ്‌കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു.

അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന സ്‌കൂളിൽ നിന്ന് ഡാറ്റാ എൻട്രി നടത്തണം. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: www.egrantz.kerala.gov.in, www.bcdd.kerala.gov.in

tRootC1469263">

സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് http://www.scolekerala.org മുഖേന ജൂൺ 5 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പ്രവേശനയോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം 695 012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂലൈ രണ്ടിനകം ലഭ്യമാക്കണം.
 

Tags