ചിറയിന്‍കീഴിലെ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൂടുതല്‍ പരിശോധനകള്‍ക്കായി സജിയുടെ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചു.
ചിറയിന്‍കീഴിലെ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച സജിക്ക് കടുത്ത അണുബാധയുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സജി ന്യൂമോണിയ ബാധിതനായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി സജിയുടെ ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ചല്ലിമുക്ക് സ്വദേശി സജി മരിക്കുന്നത്. സജിയുടെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സജിയെ ആക്രമിച്ചെന്നായിരുന്നു കുടുംബം പറഞ്ഞത്. സജിയുടെ ശരീരമാസകലം പൊലീസ് സംഘം മര്‍ദിച്ചെന്നും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.
.jpg)


