കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ സംഭവം: കാമുകനും പെണ്‍ സുഹൃത്തും കുറ്റക്കാര്‍

anita
anita

പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയത്

കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. യുവാവിനും വനിതാ സുഹൃത്തിനുമുള്ള ശിക്ഷ ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാളെ വിധിക്കും. 

പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയത്. മലപ്പുറം നിലമ്പൂര്‍ മുതുകോട് സ്വദേശി പ്രബീഷാണ് (37) ഒന്നാം പ്രതി. കൈനകരി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ തോട്ടുവാത്തല സ്വദേശി രജനിയാണ് (38) രണ്ടാം പ്രതി. നെടുമുടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

tRootC1469263">

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തില്‍ അരും കൊലയെന്ന് തെളിഞ്ഞത്. 2021 ജൂലൈ ഒന്‍പതിനാണ് സംഭവം നടന്നത്.

Tags