കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിന് പങ്കില്ലെന്ന് പൊലീസ് നിഗമനം
മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു.
കോഴിക്കോട് : പേരാമ്പ്രയില്‍ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തില്‍, ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പൊലീസ് നിഗമനം.എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച്ച രാത്രി ഒൻപത് മണിയോടെ ബന്ധുവീട്ടില്‍നിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കയ്യില്‍ കരുതിയിരുന്ന പെട്രോളില്‍ സോന തീയിട്ടതാകാമെന്ന നിഗമത്തിലാണ് പൊലീസ്.
കാർ കത്തിയത് ഷോർട് സർട്ട്ക്യൂട്ട് മൂലമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെട്രോള്‍ വാങ്ങിയ വിവരം വ്യക്‌തമായത്. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന രജിൻലാലിന്റെ മൊഴിയിലും കാറിനുള്ളില്‍ പെട്രോളിൻ്റെ ഗന്ധം ഉണ്ടായിരുന്നെന്ന് പറയുന്നുണ്ട്.
പെട്രോളുമായി സോന പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സോനയുടെ മരണത്തില്‍ രജിൻ്റെ കുടുംബത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയമാണ് ബന്ധുക്കള്‍ ഉയര്‍ത്തിയത്. പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
.jpg)

