പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

car

സോന കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭര്‍ത്താവ് ലാലുവാണ്.

 പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണി വെന്തുമരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂര്‍ സ്വദേശി പൂവത്തും ചാലില്‍ ലാലുവിന്റെ ഭാര്യ സോനയാണ് മരിച്ചത്. ഡോക്ടറെ കാണിച്ച് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സോന കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭര്‍ത്താവ് ലാലുവാണ്.

വാഹനത്തില്‍ പുക കണ്ടതോടെ ലാലുവിന് ഡോര്‍ തുറന്ന് പുറത്തിറങ്ങാനായി. എന്നാല്‍ ഡോര്‍ ലോക്കായി പോയതിനാല്‍ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. നാട്ടുകാര്‍ ഉടനെ എത്തി സോനയെ പുറത്തിറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും കാര്‍ ഏതാണ്ട് പൂര്‍ണമായി കത്തിയിരുന്നു. പേരാമ്പ്രയിലെ കല്ലോട്ടെ ആശുപത്രിയിലേക്ക് സോനയെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു സോന. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല.

Tags