ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സംഭവം; സിഐ പ്രതാപചന്ദ്രന് സസ്പെന്‍ഷന്‍

prathapa chandran
prathapa chandran

ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറാണ് സസ്പെന്‍ഡ് ചെയ്തത്. എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

പൊലീസ് സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ സിഐ പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറാണ് സസ്പെന്‍ഡ് ചെയ്തത്. എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് നടപടി. 2024 ജൂണ്‍ 20നായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ എത്തിയ ഗര്‍ഭിണിയായ ഷൈമോള്‍ എന്ന യുവതിയെയാണ് സിഐ പ്രതാപചന്ദ്രന്‍ മര്‍ദിച്ചത്. യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ചുതള്ളുകയുമാണ് പ്രതാപചന്ദ്രന്‍ ചെയ്തത്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സിഐ മുഖത്തടിച്ചതെന്ന് ഷൈമോള്‍ പറഞ്ഞിരുന്നു.

tRootC1469263">

Tags