തൃശൂരിൽ ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ വിദ്യാർത്ഥി തെറിച്ചുവീണു; ഡ്രൈവറും കണ്ടക്ടറും പിടിയിൽ
Updated: Sep 17, 2026, 14:45 IST
ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തൃശൂർ: ചാവക്കാട് ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ കോളേജ് വിദ്യാർത്ഥി തെറിച്ചു വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ ചാലിശ്ശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് കാരണമായ സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടി ബസിൽ നിന്ന് വീഴാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചു വരുന്നുണ്ട്.
.jpg)

