ഭാരതത്തിൽ ജനിക്കുന്നവരെല്ലാം ഹിന്ദുക്കൾ- വിവാദ പ്രസ്താവനയുമായി പ്രീതി നടേശൻ


മാന്നാര്‍: ഭാരതത്തില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും അവര്‍ക്ക് വേറൊരു ജാതി പറയാനില്ലെന്നും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ . ബുധനൂര്‍ ഗ്രാമസേവാ പരിഷത്തിന്റെ 27-ാമത് ഹിന്ദുസംഗമം ബുധനൂര്‍ പരാശക്തി നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശന്‍.
ലോകാസമസ്താ സുഖിനോഭവന്തു എന്നതാണ് നമ്മുടെ പ്രാര്‍ഥന. കുഴപ്പം പറ്റിയതെന്താണന്നുവെച്ചാല്‍ നമ്മുടെ ഋഷീശ്വരന്‍മാരെല്ലാം നല്ല നല്ല കാര്യങ്ങളെല്ലാം പറഞ്ഞുവെച്ചത് സംസ്‌കൃതത്തിലായിരുന്നു. നമ്മള്‍ സംസ്‌കൃതം പഠിച്ചതുമില്ല. ആധ്യാത്മികവും ഭൗതികവുമായ ഉയര്‍ച്ചയാണ് ഹിന്ദുസംഗമം മുന്നോട്ടുവെക്കുന്നതെന്നു പ്രീതി നടേശന്‍ പറഞ്ഞു. തന്ത്രി അടിമുറ്റത്തുമഠം എ.ബി. സുരേഷ് കുമാര്‍ ഭട്ടതിരി അധ്യക്ഷനായി

സീമാജാകരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി മാന്നാര്‍ യൂണിയന്‍ കൗണ്‍സിലര്‍ അനില്‍ പി. ശ്രീരംഗം ഗ്രാമസേവാപരിഷത്ത് പ്രസിഡന്റ് കെ.കെ ദാമോദരന്‍പിള്ള, പരിഷത്ത് അംഗം ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.