പ്രകാശ് രാജും സി.​ജെ.​പി നേ​താ​വ് അ​ഭി​ജി​ത് ദീപ്കെയും കൊച്ചിയിലെത്തുന്നു

Prakash Raj and CJP leader Abhijit Deepke are arriving in Kochi.

  കൊ​ച്ചി : രാ​ജ്യ​മാ​കെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി.​ജെ.​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ, ന​ട​നും ആ​ക്ടി​വി​സ്റ്റു​മാ​യ പ്ര​കാ​ശ് രാ​ജ്, എ.​ഐ.​എ​സ്.​എ​ഫ് അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ് വി​രാ​ജ് ദേ​വാം​ഗ് ഉ​ൾ​പ്പെ​ടെ സ​മ​ര​നേ​താ​ക്ക​ൾ ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തും. എ​റ​ണാ​കു​ള​ത്ത് ന​ട​ത്തു​ന്ന ‘ജ​ന്ത​ർ മ​ന്ത​ർ@ കൊ​ച്ചി’ സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഇ​വ​രെ​ത്തു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മ​റൈ​ൻ​ഡ്രൈ​വി​ൽ​നി​ന്ന് രാ​ജേ​ന്ദ്ര മൈ​താ​നി​യി​ലേ​ക്ക് ന​ട​ക്കു​ന്ന റാ​ലി​യി​ൽ ക​ക്ഷി- രാ​ഷ്ട്രീ​യ​ത്തി​നും ജാ​തി-​മ​ത വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യി ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. എ​സ്.​ഐ.​ആ​ർ റ​ദ്ദാ​ക്കു​ക, ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. എ​ൻ.​എ​സ്. മാ​ധ​വ​ൻ ചെ​യ​ർ​മാ​നും എം. ​ഗോ​പ​കു​മാ​ർ ജ​ന. ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം​ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യി​ൽ ദേ​ശീ​യ പ​താ​ക മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും മ​റ്റു പ​താ​ക​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags